വയനാട്ടിൽ 714 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ
Jan 4, 2025, 18:45 IST
വയനാട് : 714 കിലോ ഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ . പുല്‍പ്പള്ളി താന്നിത്തെരുവ് സ്വദേശി തടത്തില്‍ വീട്ടില്‍ ശ്യാംമോഹന്‍ (22), പെരിക്കല്ലൂര്‍ സ്വദേശി മുക്കോണത്ത്‌തൊടിയില്‍ വീട്ടില്‍ എം പി അജിത്ത് (25) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സുല്‍ത്താന്‍ ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും സംയുക്തമായി കേരള കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. 1.714 കിലോ ഗ്രാം കഞ്ചാവും ഇവര്‍ സഞ്ചരിച്ച പൾസർ ബൈക്കും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.