കോതമംഗലത്ത് എസി ഫിറ്റ് ചെയ്തതിന്റെ കൂലി വാങ്ങാൻ എത്തിയ യുവാവിന് ക്രൂര മർദനം


എറണാകുളം: കോതമംഗലത്ത് കൂലി ചോദിച്ചെത്തിയ യുവാവിന് ക്രൂര മർദനം. മർദനമേറ്റ യുവാവ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊതുപ്രവർത്തകർക്കും മർദനമേറ്റു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പല്ലാരിമംഗലം ഇഞ്ചക്കുടിയിലുള്ള പ്ലൈവുഡ് കമ്പനിയിലാണ് സംഭവം ഉണ്ടായത്. എസി മെക്കാനിക്കായ കെഎം കബീറിനാണ് മർദ്ദനമേറ്റത്. എസി ഫിറ്റ് ചെയ്തതിന്റെ കൂലി വാങ്ങാൻ എത്തിയതായിരുന്നു കബീർ. കൂലിയുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ച കമ്പനി ഉടമകളും ബന്ധുക്കളും ഉൾപ്പെടെ അഞ്ചംഗസംഘം ബഷീറിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
tRootC1469263">തലയ്ക്കും ശരീരത്തിനും പരുക്കേറ്റ കബീർ കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രശ്‌നമറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐഎം കുടമുണ്ട ബ്രാഞ്ച് സെക്രട്ടറി വി പി ബഷീറിനും മർദ്ദനമേറ്റു. ബഷീറിനെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. പ്രശ്‌നം രൂക്ഷമായതോടെ സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പ്ലൈവുഡ് കമ്പനിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കുടമുണ്ട കവലയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പ്ലൈവുഡ് കമ്പനിക്ക് മുന്നിൽ പൊലീസ് തടഞ്ഞു. കമ്പനി ഉടമകളും ബന്ധുക്കളും ചേർന്ന് മർദ്ദിച്ചതായി കബീർ പോത്താനിക്കാട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനിടെ അക്രമത്തിൽ പരിക്കേറ്റതിന്റെ പേരിൽ പ്ലൈവുഡ് കമ്പനിയിലെ സംഘത്തിലുള്ള രണ്ടുപേരും കോതമംഗലം ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
