കർണാടക ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി പിടിയിൽ
Jan 7, 2025, 18:59 IST
കോഴിക്കോട്: എറണാകുളത്ത് നിന്ന് കർണാകടയിലെ ഹാസനിലേക്ക് പോവുകയായിരുന്ന കർണാടക ട്രാൻസ്പോർട്ട് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം.കോട്ടയം സ്വദേശിയായ പെൺകുട്ടിക്ക് നേരെ ഇന്നലെ പുലർച്ചെയാണ് ബസിൽ വെച്ച് അതിക്രമം ഉണ്ടായത്.
മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെ കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹാസനിലേക്ക് പോവുകയായിരുന്നു ബസ്.
എടപ്പാളിനും കോഴിക്കോടിനും ഇടയിൽ വെച്ചാണ് യുവാവ് ലൈംഗികമായി ഉപദ്രവിച്ചത്. ബസ് കോഴിക്കോടെത്തിയപ്പോൾ യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.