കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വെബ്‌സൈറ്റ് സൃഷ്ടിച്ച് ഭക്തരിൽ നിന്ന് പണം തട്ടി
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വെബ്‌സൈറ്റ് സൃഷ്ടിച്ച് ഭക്തരിൽ നിന്ന് പണം തട്ടി
Nov 5, 2025, 18:45 IST
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിച്ച് ഭക്തരെ കബളിപ്പിച്ച് മുറി ബുക്കിങ്ങുകൾക്ക് പണം പിരിച്ച സംഭവത്തിൽ കൊല്ലൂർ പൊലീസ് കേസെടുത്തു.
മൂകാംബിക ക്ഷേത്രം എക്സിക്യുട്ടിവ് ഓഫിസർ പ്രശാന്ത് കുമാർ ഷെട്ടിയുടെ പരാതിയിലാണ് കേസ്. മുറി ബുക്ക് ചെയ്യാൻ ക്ഷേത്രത്തിന് ഔദ്യോഗിക വെബ്‌സൈറ്റുണ്ട്.
tRootC1469263">എന്നാൽ, വ്യാജ വെബ്‌സൈറ്റ് വഴി ലളിതാംബിക ഗെസ്റ്റ് ഹൗസിൽ മുറി വാഗ്ദാനം ചെയ്ത് ഭക്തരെ കബളിപ്പിക്കുകയായിരുന്നു. ഫോൺപേ ക്യു.ആർ കോഡുകൾ വഴിയാണ് പണം ഈടാക്കിയത്. വ്യാജ രസീതുകൾ നൽകുകയും ചെയ്തു. ഐ.ടി. ആക്ടിലെ സെക്ഷൻ 66(സി) പ്രകാരവും ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 318 പ്രകാരവുമാണ് കേസ്.
.jpg)

