വയനാട് നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ
പനമരം: നിരവധി മോഷണ കേസിലെ പ്രതി പനമരം പൊലീസിന്റെ പിടിയിൽ. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തി പനമരം കരിമ്പുമ്മലിൽ ഒളിവിൽ കഴിയുകയായിരുന്ന പുതുപ്പാടി ചാമപുരയിൽ സക്കറിയയെ (39) ആണ് പനമരം സബ് ഇൻസ്പെക്ടർ എം.കെ. റസാഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
പ്രതിയെ മട്ടന്നൂർ പൊലീസിന് കൈമാറി. കഴിഞ്ഞ മാസം മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടയിൽനിന്ന് 36000 രൂപ മോഷണം നടത്തി പനമരം കരുമ്പുമ്മലിൽ ഒളിവിൽ കഴിയവെയാണ് പിടിയിലായത്. പ്രതിക്ക് ആലുവ, താമരശ്ശേരി, താനൂർ, പുൽപള്ളി തുടങ്ങിയ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. സി.പി.ഒ പി. നിഷാദ്, ഇ.ജി. വിനയാക്, സ്പെഷൽ ബ്രഞ്ച് എ.എസ്.ഐ കെ.എൻ. സുനിൽകുമാർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.