യു പിയിൽ മാനസിക വെല്ലുവിളി നേരിടുന്ന 14കാരന്‍ മുത്തശ്ശനെയും മുത്തശ്ശിയേയും കൊലപ്പെടുത്തി

crime
crime

ലക്‌നൗ: മാനസിക വെല്ലുവിളി നേരിടുന്ന 14കാരന്‍ മുത്തശ്ശനെയും മുത്തശ്ശിയേയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി. രാജ്ഗഡ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഇരുവരെയും ആക്രമിക്കുന്നതിനിടെ 14കാരന് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. തലാര്‍ പഹാഡി ഗ്രാമത്തില്‍ ഉണ്ടായ സംഭവത്തില്‍, കുട്ടി കോടാലി ഉപയോഗിച്ച് വൃദ്ധ ദമ്പതികളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പീതാംബറും (85) ഹിരാവതിയും (80) ആണ് പേരക്കുട്ടിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റ കൗമാരക്കാരനെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എസ്പി അറിയിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 103 (കൊലപാതകത്തിനുള്ള ശിക്ഷ) പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags