തിരുവനന്തപുരത്ത് അയൽവാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി

police
police

തിരുവനന്തപുരം: അയൽവാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി. നെയ്യാറ്റിൻകര മരിയാപുരത്താണ് സംഭവം. മരിയാപുരം സ്വദേശി ബിജുവിൻ്റെ സമീപവാസിയായ അഖിലാണ് നായയുടെ ഉടമയായ ബിജുവിനെ മർദ്ദിക്കുകയും തുടർന്ന് നായയെ വെട്ടികൊല്ലുകയും ചെയ്തത്.

അഖിലിന്റെ നായയെ കണ്ട് കുരച്ച് തുടൽ പൊട്ടിച്ചതിനാണ് ബിജുവിന്റെ നായയെ വെട്ടിക്കൊന്ന് വീട്ടിൻ്റെ സിറ്റൗട്ടിൽ ഇട്ടത്. ബിജുവും കുടുംബവും പാറശാല പൊലീസിൽ പരാതി നൽകി.

Tags