തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

stabbed
stabbed

തിരുവനന്തപുരം: നെടുമങ്ങാടിൽ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവിനെ കുത്തിക്കൊന്നു. സാജൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആണ് സാജന് കുത്തേൽക്കുന്നത്. ഇന്ന് പുലർച്ചയോടെയാണ് സാജൻ മരിച്ചത്.

സംഭവത്തിൽ മൂന്ന് പേരെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അയൽവാസിയായ യുവാവിൻറെ ഭാര്യയുമായുള്ള ബന്ധത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

Tags