തൃശ്ശൂരിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകം: പ്രതി പിടിയിൽ

google news
arrest

 തൃ​ശൂ​ർ: ചി​യ്യാ​ര​ത്ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹ തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. അ​സം നാ​ഗോ​ൺ ജി​ല്ല കാ​ലി​യോ​ബോ​ർ ബ്ര​ഹ്മ​ബീ​ൽ വി​ല്ലേ​ജ് മ​ക്ഖ​വാ​മാ​രി ചി​ദ്ദു ഹു​സൈ​നെ (33) ആ​ണ് കോ​യ​മ്പ​ത്തൂ​രി​ലെ ഒ​ളി​സ​ങ്കേ​ത​ത്തി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ക്ക​ഴി​ഞ്ഞ ന​വം​ബ​ർ ഒ​ന്നി​നാ​ണ് അ​സം സ്വ​ദേ​ശി അ​ലി​ജ്ജു​ർ​റ​ഹ്മാ​ൻ (37) ചി​യ്യാ​രം വാ​ക​യി​ൽ റോ​ഡി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. നെ​ടു​പു​ഴ പൊ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ​ക്കു​ണ്ടാ​യ ക്ഷ​തം മൂ​ല​മാ​ണ് മ​ര​ണ​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞ​തോ​ടെ പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളെ കാ​ണാ​താ​യ​ത് പൊ​ലീ​സി​ന് കൂ​ടു​ത​ൽ സം​ശ​യ​ത്തി​നി​ട​യാ​ക്കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ വാ​ക്ത​ർ​ക്കം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു.

എ.​സി.​പി കെ.​കെ. സ​ജീ​വ്, നെ​ടു​പു​ഴ ഇ​ൻ​സ്പെ​ക്ട​ർ സു​ധി​ലാ​ൽ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ നെ​ൽ​സ​ൺ, എ.​എ​സ്.​ഐ രാ​ജേ​ഷ്, തൃ​ശൂ​ർ സി​റ്റി ക്രൈം ​സ്ക്വാ​ഡ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൻ.​ജി. സു​വൃ​ത​കു​മാ​ർ, പി.​എം. റാ​ഫി, എ.​എ​സ്.​ഐ​മാ​രാ​യ ടി.​വി. ജീ​വ​ൻ, സ​ന്തോ​ഷ് കു​മാ​ർ സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പ​ഴ​നി​സ്വാ​മി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ കെ.​ബി. വി​പി​ൻ​ദാ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags