ജി.പി.എസ് സംവിധാനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയ രണ്ട് പേർ പിടിയിൽ
Jan 6, 2025, 20:18 IST
തിരൂർ : ജി.പി.എസ് സംവിധാനം ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം തിരൂരിൽ പിടികൂടി. സാലിഹ് (35), അബ്ദൂൽ ഖാദർ (38) എന്നിവരെയാണ് മാനന്തവാടി തിരൂർ എക്സൈസ് ടീമുകൾ ചേർന്ന് അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതിയായ സാലിഹ് ബംഗളൂരുവിൽ നിന്ന് രണ്ടാം പ്രതി അബ്ദുൽ ഖാദറിന്റെ പേരിൽ ലഹരി വസ്തുക്കൾ ലക്ഷ്വറി ബസിൽ പാഴ്സൽ മർഗം തിരൂരിലേക്ക് അയക്കുകയായിരുന്നു. സാലിഹ് മറ്റൊരു ബസിൽ തിരൂരിലെത്തി. അബ്ദുൽ ഖാദറിനോട് പാഴ്സൽ കൈപ്പറ്റി രാത്രി തന്റെ വീട്ടിൽ എത്തിക്കാൻ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.