പാറമടയിലെ ഉപകരണങ്ങൾ മോഷ്ടിച്ച് കടത്തിയ കേസ് ; പ്രതി പിടിയിൽ
arrested

നെടുങ്കണ്ടം: പാറമടയിലെ ഉപകരണങ്ങൾ മോഷ്ടിച്ച് കടത്തിയ കേസിൽ പ്രതി പിടിയിൽ. അന്യാർതൊളു ശാന്തിഭവൻ കനകരാജാണ് (60) പിടിയിലായത്. പാറമടയിലെ ജീവനക്കാരനായ കനകരാജ് മോഷണം നടത്തുന്ന സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.

വടവും കട്ടറുമാണ് കനകരാജ് മോഷ്ടിച്ചത്. കമ്പംമെട്ട് സി.ഐ വി.എസ്. അനിൽകുമാർ, എസ്.ഐ. അശോകൻ, ഉദ്യോഗസ്ഥരായ ജോസഫ്, സജി രാജ്, അൻഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി.

Share this story