ഭാര്യയെ പാഠം പഠിപ്പിക്കണം ; വീഡിയോ എടുത്ത് ഭർത്താവ് തൂങ്ങിമരിച്ചു
![dead](https://keralaonlinenews.com/static/c1e/client/94744/uploaded/908f6be3a7c1d05efda7b93f92f435e6.gif?width=823&height=431&resizemode=4)
![dead](https://keralaonlinenews.com/static/c1e/client/94744/uploaded/908f6be3a7c1d05efda7b93f92f435e6.gif?width=382&height=200&resizemode=4)
ഭാര്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന് വീഡിയോ എടുത്ത് ഭർത്താവ് വീടിൻ്റെ മേൽക്കൂരയിൽ കെട്ടി തൂങ്ങി. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് യുവതിയുടെ പേരിൽ പൊലീസ് കേസെടുത്തു. ഡിസംബർ 30 ന് ഗുജറാത്തിലെ ബോട്ടാഡ് ജില്ലയിലെ സംരാല സ്വദേശി സുരേഷ് സത്താദിയയാണ് തൂങ്ങിമരിച്ചത്.
സുരേഷിന്റെ ഫോണിൽ നിന്ന് കുടുംബാംഗങ്ങളാണ് വീഡിയോ കണ്ടെടുത്തത്. വീഡിയോയിൽ തന്റെ മരത്തിന് കാരണക്കാരിയായ ഭാര്യയെ വെറുതെ വിടരുതെന്ന് ഇയാൾ പറയുന്നുണ്ടെന്നും, ഭാര്യയാണ് ഇയാളുടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും റൂറൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മരിച്ച സുരേഷിന്റെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ ഭാര്യ ജയബെന്നിനെതിരെ വെള്ളിയാഴ്ച എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് കൂട്ടിച്ചേർത്തു.
മകൻ അച്ഛനും അമ്മയുമായ തങ്ങളുടെ അടുത്തേക്ക് വരുന്നതോ തങ്ങളുടെ കൂടെ ഒരുമിച്ച് താമസിക്കുന്നതോ മകന്റെ ഭാര്യക്ക് ഇഷ്ടമല്ലായിരുന്നുവെന്നും ഇതിന്റെ പേരിൽ മകൻ കടുത്ത മാനസിക പീഡനം അനുഭവിച്ചിരുന്നുവെന്നും സുരേഷിന്റെ അമ്മ പോലീസിൽ മൊഴി നൽകി. ഭാരതീയ ന്യായ് സൻഹിതയിലെ സെക്ഷൻ 108 (ആത്മഹത്യ പ്രേരണ) പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/Diamand-cement.jpg)