ന്യൂ ഇയർ രാത്രിയിൽ തൃശൂർ നഗരത്തിൽ 30 കാരനെ 14 കാരൻ കുത്തിക്കൊലപ്പെടുത്തി

stabbed
stabbed

തൃശൂർ: തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. 

മദ്യലഹരിയിൽ ലിവിൻ ആക്രമിച്ചെന്ന് 14 കാരൻ പൊലീസിന് മൊഴി നൽകി. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുകയാണ്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.  

Tags