പതിമൂന്നുകാരിയായ മരുമകളെ ബലാത്സംഗം ചെയ്ത യുവാവിന് 25 വർഷം തടവും പിഴയും


ഹിമാചൽ പ്രദേശ്: പതിമൂന്നുകാരിയായ മരുമകളെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് പ്രത്യേക കോടതി. കേവൽ കൃഷ്ണ (43) എന്നയാൾക്കാണ് ഉനയിലെ പ്രത്യേക ജഡ്ജി നരേഷ് താക്കൂർ 55,000 രൂപ പിഴയും ശിക്ഷയും വിധിച്ചത്.
tRootC1469263">2023-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അമ്മാവനായ കേവൽ കൃഷ്ണ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് പെൺകുട്ടി ഉനയിലെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറംലോകമറിഞ്ഞത്. പീഡന വിവരം പുറത്തുപറഞ്ഞാൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. അമ്മാവന്റെ തുടർച്ചയായ അതിക്രമങ്ങളിൽ മനംമടുത്ത്, പെൺകുട്ടി തന്റെ അയൽക്കാരിയായ അമ്മായിയോട് വിവരം തുറന്നുപറയുകയായിരുന്നു. തുടർന്നാണ് അമ്മായിയുടെ സഹായത്തോടെ പരാതി നൽകാൻ പെൺകുട്ടി ധൈര്യപ്പെട്ടത്.

പെൺകുട്ടി പിതാവിനും അമ്മാവനുമൊപ്പമാണ് താമസിച്ചിരുന്നത്. വർഷങ്ങൾക്ക് മുൻപ് അമ്മ മരണപ്പെട്ടതിനാൽ പിതാവ് മിഠായി നിർമ്മാണവുമായി ബന്ധപ്പെട്ട് പലപ്പോഴും ജോലിസ്ഥലത്തായിരുന്നു. ഈ അവസരം മുതലെടുത്താണ് പ്ലംബറായി ജോലി ചെയ്തിരുന്ന കേവൽ കൃഷ്ണ പെൺകുട്ടിയെ നിരന്തരം ചൂഷണം ചെയ്തത്.
കേസിൽ ആകെ 14 പേരുടെ മൊഴികൾ കോടതി രേഖപ്പെടുത്തി. അതിജീവിതയെ ഭീഷണിപ്പെടുത്തിയ കുറ്റത്തിന് പ്രതിക്ക് ഒരു വർഷം തടവും 5,000 രൂപ പിഴയും കോടതി പ്രത്യേകം വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ പ്രതി ഒരു മാസം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്ന് ജില്ലാ അഭിഭാഷകയായ ഏകലവ്യ അറിയിച്ചു.