ഭർത്താവ് മരിച്ചതിന് പിന്നാലെ ലൈം​ഗികപീഡനം ; ബെംഗളൂരു സർവകലാശാല പ്രൊഫസർ അറസ്റ്റിൽ

arrest
arrest

ബെംഗളൂരു: 37 വയസ്സുകാരി നൽകിയ ലൈംഗിക പീഡന പരാതിയെ തുടർന്ന് ബെംഗളൂരു സർവകലാശാലയിലെ പ്രൊഫസർ ബി.സി. മൈലാരപ്പയെ പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങളായി ഇയാൾ തന്നെ ഉപദ്രവിച്ചുവെന്നും ഒന്നര കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

2022-ൽ കർണാടക സ്റ്റേറ്റ് ഹരിജൻ എംപ്ലോയീസ് അസോസിയേഷനിൽ ജോലി ചെയ്യുന്നതിനിടെയാണ് യുവതി പ്രൊഫസർ മൈലാരപ്പയെ പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ഭർത്താവ് മരിച്ചതിന് ശേഷം സ്വത്ത് തർക്കത്തിൽ സഹായം വാഗ്ദാനം ചെയ്ത പ്രൊഫസർ പിന്നീട് ബന്ധം ദുരുപയോഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.

tRootC1469263">

Tags