വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത ഉർദു അധ്യാപകൻ അറസ്റ്റിൽ
Jan 11, 2025, 19:47 IST
ഓയൂർ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത ഉർദു അധ്യാപകനെ അറസ്റ്റ് ചെയ്തു. ചെറിയ വെളിനല്ലൂർ മോട്ടോർകുന്ന് കുഴിവിളവീട്ടിൽ ഷെമീറിനെയാണ് (36) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
പാരലൽ കോളേജിലേക്ക് ട്യൂഷന് പോവുകയായിരുന്ന പെൺകുട്ടിയെ ഷെമീറും സുഹൃത്തും കൂടി കാറിൽ കടത്തിക്കൊണ്ടുപോയി യാത്രാമധ്യേ ബലാത്സംഗം ചെയ്തതായാണ് പൊലീസിന് നൽകിയ മൊഴി. ട്യൂഷൻ സെന്ററിൽ എത്താത്തതിനെത്തുടർന്ന് അധ്യാപകർ രക്ഷിതാക്കളെ ബന്ധപ്പെടെയുകയായിരുന്നു.