14കാരിയെ പല തവണ പീഡിപ്പിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ
Jan 11, 2025, 19:42 IST
ഇടുക്കി: അച്ഛനും അമ്മയും ഉപേക്ഷിച്ച പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പൈനാവ് സ്വദേശിയാണ് പിടിയിലായത്. അച്ഛനും അമ്മയും ഉപേക്ഷിച്ച പെൺകുട്ടി ചൈൽഡ് ലൈനിൻറെ സംരക്ഷണയിലായിരുന്നു. മുത്തച്ഛനെയും മുത്തശ്ശിയെയും കാണാൻ അവധിക്ക് വീട്ടിലെത്തുന്ന സമയത്ത് പല ദിസവങ്ങളിലായി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് പെൺകുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. എറണാകുളത്തു നിന്നുമാണ് ഇടുക്കി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.