എട്ട് വയസുകാരനെ പീഡിപ്പിച്ച പ്രതിയ്ക്ക് 70 വർഷം തടവ്
Feb 1, 2025, 19:14 IST


കൊട്ടാരക്കര: എട്ടു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. ചെങ്ങമനാട് അംബേദ്കർ കോളനിയിൽ ബാബുവിന് (54 -ഷിജു) 70 വർഷം തടവും 40000 രൂപ പിഴയും ശിക്ഷ വിധിച്ചു.
കൊട്ടാരക്കര അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് വിധി പറഞ്ഞത്. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് നിരന്തരം ഇരയാക്കിയെന്നു കാട്ടി 2020ൽ കൊട്ടാരക്കര പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഷുഗു സി. തോമസ് ഹാജരായി.