പൊ​ന്നാ​നി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ൽ മു​ൻ കൗ​ൺ​സി​ലറെ മർദിച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

arrest1
arrest1

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം ചോ​ദ്യം ചെ​യ്ത​തി​ൽ മു​ൻ കൗ​ൺ​സി​ല​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ അറസ്റ്റ് ചെയ്തു. കോ​ട്ട​ത്ത​റ ക​ള​രി പ​റ​മ്പി​ൽ ഹൃ​ത്വി​ക് (23), സു​ഹൃ​ത്തും കോ​ട്ട​ത്ത​റ മം​ഗ​ല​ത്ത് വി​ഷ്ണു (32) എ​ന്നി​വ​രെ​യാ​ണ് പൊ​ന്നാ​നി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തേ​വ​ർ ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് പു​തു​വ​ർ​ഷ ആ​ഘോ​ഷ ഭാ​ഗ​മാ​യി രാ​ത്രി​യി​ൽ ല​ഹ​രി ഉ​പ​യോ​ഗി​ച്ച് ബ​ഹ​ളം​വെ​ച്ച​തി​നെ പ​രി​സ​ര​വാ​സി​ക​ൾ ചോ​ദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സ​ഹോ​ദ​ര​നെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്രമിച്ചപ്പോഴാണ് മു​ൻ വാ​ർ​ഡ് കൗ​ൺ​സി​ലറായ ശ്യാ​മ​ള​യെ​യും കു​ടും​ബ​ത്തെ​യും പ്രതികൾ ആക്രമിച്ചത്.

Tags