കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തു :സഹപാഠിയെ കൊലപ്പെടുത്തി പ്ലസ് ടു വിദ്യാർത്ഥി
മീററ്റ്: സഹപാഠിയെ കൊലപ്പെടുത്തി വിദ്യാർത്ഥി. തന്റെ ഫോണിൽ നിന്ന് കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തെന്ന് ആരോപിച്ചാണ് പ്ലസ് ടു വിദ്യാർത്ഥി സുഹൃത്തിനെ കൊലപ്പെടുത്തിയത്. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം.
വീട്ടിലേയ്ക്ക് മകൻ മടങ്ങിയെത്താത്തിനെ തുടർന്ന് രക്ഷിതാക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.നേരം വൈകിയിട്ടും മകൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് വിദ്യാർത്ഥി കൊല്ലപ്പെട്ടെന്ന് വ്യക്തമായത്.
Also Read: കിടപ്പു മുറിയിൽ പ്ലാസ്റ്റിക് ചാക്കിൽ സൂക്ഷിച്ചത് 18.27 കിലോഗ്രാം കഞ്ചാവ് ; ദമ്പതികൾ പിടിയിൽ
കൊല്ലപ്പെട്ട വിദ്യാർത്ഥി അവസാനമായി കണ്ടത് ഒരു സുഹൃത്തിനെയാണെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. കുറ്റാരോപിതനായ വിദ്യാർത്ഥി ആദ്യം പൊലീസിനെ തെറ്റിധരിപ്പിക്കാനാണ് ശ്രമിച്ചത്. പിന്നീട് കൂടുതൽ ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകം പുറത്തറിയുന്നത്.
കാമുകിയുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി കോപ്പി ചെയ്തത്തിന് പകരംവീട്ടലായാണ് കൊലപാതകം നടന്നത്. തന്റെ മൊബൈൽ ഫോൺ 8,000 രൂപയ്ക്ക് വിൽക്കുകയാണെന്ന് പറഞ്ഞ് പ്രതി സുഹൃത്തിനെ ആളൊഴിഞ്ഞ സ്ഥലത്തേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തിനൊപ്പം അൽപ്പ സമയം ചെലവിട്ട ശേഷമായിരുന്നു പ്രതി കൃത്യം നടത്തിയത്. ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട 16കാരന്റെ മൃതദേഹം ഭവൻപൂർ എന്ന സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.