പത്തനംതിട്ടയിൽ പ​ത്തു​വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി​ക്ക് 43 വ​ർ​ഷം ക​ഠി​ന​തടവ്

jail
jail

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ത്തു​വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ പ്ര​തി​ക്ക് 43 വ​ർ​ഷം ക​ഠി​ന ത​ട​വും 1.25 ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പാ​ണ്ടി​ക്കാ​ട് ത​മ്പാ​ന​ങ്ങാ​ടി മ​ണ്ണും​കു​ന്ന​ൻ എം.​കെ. മു​നീ​റി​നെ​യാ​ണ് (54) പെ​രി​ന്ത​ൽ​മ​ണ്ണ ഫാ​സ്റ്റ് ട്രാ​ക്ക് സ്​​പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി എ​സ്. സൂ​ര​ജ് ശി​ക്ഷി​ച്ച​ത്.

പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട​ര വ​ര്‍ഷം അ​ധി​ക ക​ഠി​ന ത​ട​വ​നു​ഭ​വി​ക്ക​ണം. പ്ര​തി പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം ഒ​രു ല​ക്ഷം രൂ​പ ഇ​ര​ക്ക് ന​ൽ​ക​ണം. കൂ​ടാ​തെ മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ൻ ജി​ല്ല ലീ​ഗ​ല്‍ സ​ർ​വി​സ് അ​തോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ല്‍കി.

പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ കെ. ​അ​ബ്ദു​ല്‍സ​ലാം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഇ​ൻ​സ്​​പെ​ക്ട​ർ അ​മൃ​ത​രം​ഗ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്‍സ്പെ​ക്ട​ര്‍ കെ. ​റ​ഫീ​ഖ് ആ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സ​പ്ന പി. ​പ​ര​മേ​ശ്വ​ര​ത് ഹാ​ജ​രാ​യി. പ്രോ​സി​ക്യൂ​ഷ​ന്‍ 15 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. പ്ര​തി​യെ ത​വ​നൂ​ര്‍ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Tags