പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ് ; നാലു പേര്‍ അറസ്റ്റില്‍

arrest
arrest

അടൂര്‍: പത്തനംതിട്ട അടൂരില്‍ പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ നാലു പേര്‍ അറസ്റ്റില്‍. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്തയാളും വിദേശത്തുള്ള ഒരാളുമുണ്ടെന്നും അടൂര്‍ പോലീസ് പറഞ്ഞു. പഴകുളം സ്വദേശികളായ ചാല സാജന്‍ നിവാസില്‍ സാജന്‍(24), ലക്ഷ്മി ഭവനംവീട്ടില്‍ ആദര്‍ശ്(25), കാര്‍ത്തിക വീട്ടില്‍ സച്ചിന്‍ കുറുപ്പ്(25), പെരിങ്ങനാട് മുണ്ടപ്പള്ളി തോപ്പില്‍ തെക്കേതില്‍ കൃഷ്ണാനന്ദ്(20) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമാന സംഭവത്തില്‍ നൂറനാട് പോലീസും ഒരു കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിക്ക് 11 വയസുള്ളപ്പോള്‍ മുതല്‍ പലയിടങ്ങളില്‍ വച്ചാണ് പീഡനം നടന്നതെന്നാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴി. പെണ്‍കുട്ടി പീഡനത്തിന് ഇരയായി എന്ന പരാതി പോലീസിന് ലഭിക്കുന്നത് സി.ഡബ്ല്യു.സി. വഴിയാണ്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു പേര്‍ പിടിയിലാകുന്നത്.

Tags