വിമാനയാത്രക്കാർ ലോഞ്ച് പാസിനായി ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ പണികിട്ടും
വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്ക് പ്രവേശനം നല്‍കാന്‍ സഹായിക്കുവാനെന്ന പേരില്‍ അവതരിപ്പിക്കുന്ന 'ലോഞ്ച് പാസ്' ആപ്പ് ഉഓയോഗിച്ച് വൻ തട്ടിപ്പ്.ഇന്ത്യയിലെ വിമാന യാത്രികരെ ലക്ഷ്യമിട്ടുള്ള വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. ഇന്ത്യയിലെ 450 യാത്രികരില്‍ നിന്നായി ഒമ്പത് ലക്ഷം രൂപ ഇതിനോടകം ഈ തട്ടിപ്പിലൂടെ കവര്‍ന്നതായി സൈബര്‍ സുരക്ഷാ കമ്പനിയായ CloudSEK അറിയിച്ചു.
തട്ടിപ്പുകാര്‍ വാട്ട്സ്ആപ്പ് വഴിയാണ് വ്യാജ ലോഞ്ച് പാസ് ആപ്പിന്റെ ലിങ്കുകള്‍ പങ്കിടുന്നത്. ഇതിലൂടെ ഇരകളെ തട്ടിപ്പ്ഡൊമെയ്നുകളിലേക്ക് നയിക്കുന്നു. എന്നാല്‍ പുറത്ത് വന്ന വിവരങ്ങളേക്കാള്‍ തട്ടിപ്പിന്റെ വ്യാപ്തി കൂടുതലാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലോഞ്ച് പാസിന്റെ പേരില്‍ ഒന്നിലധികം വ്യാജ ആപ്പുകളും ഡൊമൈനുകളും പ്രവര്‍ത്തിക്കുന്നതായാണ് വിവരം.
യാത്രക്കാർ അല്ലെങ്കില്‍ ഇത്തരം ആപ്പുകളോ ലിങ്കുകളോ തുറക്കുന്നവരുടെ എസ്എംഎസിലേക്കുള്ള ആക്‌സസും തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. ഇതോടെ ഒടിപിയടക്കം ഇവര്‍ക്ക് ആക്‌സസ് ചെയ്ത് പണം തട്ടിയെടുക്കാന്‍ സാധിക്കുമെന്നാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
87,000 രൂപ നഷ്ടപ്പെട്ടതായി കാണിച്ച് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് ഒരു സ്ത്രീ യാത്രക്കാരി സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
CloudSEK അന്വേഷണത്തില്‍, 2024 ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ ഏകദേശം 450 യാത്രക്കാര്‍ അവരുടെ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ഇത്തരത്തിലുള്ള വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. തട്ടിപ്പുകാര്‍ ഇരകളുടെ ഫോണുകളില്‍ നിന്ന് എസ്എംഎസ് സന്ദേശങ്ങള്‍ സ്വന്തമാക്കുകയും, ഈ ഹ്രസ്വ കാലയളവില്‍ 9 ലക്ഷത്തിലധികം രൂപ തട്ടിയെടുക്കുകയും ചെയ്തു.