പാലക്കാടും മലപ്പുറത്തും 3.30 ലക്ഷം വ്യാജ സിഗരറ്റുകൾ പിടികൂടി


കൊച്ചി: പാലക്കാടും മലപ്പുറത്തുമായി നടന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രഹസ്യ ഓപ്പറേഷനിൽ പിടികൂടിയത് 3.30 ലക്ഷം വിദേശനിർമിത ഇന്ത്യൻ വ്യാജ സിഗരറ്റുകൾ. വിപണിയിൽ 61.50 ലക്ഷം രൂപ വരുന്ന ഈ സിഗരറ്റുകളാണ് പിടികൂടിയത് . നികുതിവെട്ടിക്കാൻ വൻതോതിൽ വ്യാജ സിഗരറ്റ് കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
മലപ്പുറത്തുനിന്നും പാലക്കാട്ടേക്ക് വിദേശനിർമിത ഇന്ത്യൻ വ്യാജ സിഗരറ്റുകൾ വിൽപ്പനയ്ക്കായി എത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഒലവക്കോട് പുതുപരിയാരത്ത് ഒരു പിക് അപ്പ് വാൻ തടഞ്ഞ് പരിശോധിച്ചപ്പോൾ 15 കാർട്ടൺ ബോക്സുകളിൽനിന്ന് 1.50 ലക്ഷം വ്യാജ സിഗരറ്റുകൾ പിടികൂടി.
കാർട്ടൺ ബോക്സുകളുടെ യഥാർഥ ഉടമയെ കസ്റ്റംസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മലപ്പുറത്ത് വൻതോതിൽ വ്യാജ സിഗരറ്റ് സംഭരിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഈ വിവരം കസ്റ്റംസ് പ്രിവന്റീവിന്റെ കോഴിക്കോട് ഓഫീസിൽ അറിയിച്ചതിനെ തുടർന്ന് മലപ്പുറം ഹാഫ് വള്ളുവമ്പ്രത്തെ കേന്ദ്രത്തിൽനിന്ന് 1.80 ലക്ഷം വ്യാജ സിഗരറ്റ് കൂടി പിടികൂടി. വ്യാജ സിഗരറ്റ് കടത്തിനുപിന്നിൽ വൻ സംഘമുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് കസ്റ്റംസ് തുടരന്വേഷണത്തിലാണ്.

Tags

നഷ്ടമായെന്ന് കരുതിയ ജീവിതം മനോജിന് ഇനി കൈയ്യെത്തിപ്പിടിക്കാം;അപകടത്തിൽ അറ്റുപോയ വലതുകൈപ്പത്തി തുന്നിച്ചേർത്ത് ആസ്റ്റർ മെഡ്സിറ്റി
നിമിഷനേരം കൊണ്ടാണ് അങ്കമാലി സ്വദേശിയായ മനോജിന്റെ (50) ജീവിതം മാറിമറിഞ്ഞത്. ലോഹത്തകിടുകൾ മുറിക്കുന്ന യന്ത്രത്തിനുള്ളിൽ അപ്രതീക്ഷിതമായി കൈ കുടുങ്ങിയത് മാത്രം ഓർമയുണ്ട്. തൊട്ടടുത്ത നിമിഷം കൈ അതിവേഗം പിൻ