വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു

crime
crime

ചെന്നൈ: വിവാഹാഭ്യർഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് നാടിനെ നടുക്കിയ കൊലപാതകം.

മല്ലിപ്പട്ടണം സ്വദേശി എം. രമണി (26) ആണ്‌ മരിച്ചത്. ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ്‌ കൊലപാതകം. മല്ലിപ്പട്ടണം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ തമിഴ് ടീച്ചറായിരുന്നു. സംഭവത്തില്‍ പ്രതി എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

ക്ലാസെടുക്കുന്നതിനിടെ അതിക്രമിച്ചു കയറിയ മദൻ കത്തി ഉപയോഗിച്ച് ടീച്ചറുടെ കഴുത്തിൽ കുത്തുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ രമണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലു രക്ഷിക്കാനായില്ല. നാലു മാസം മുമ്പാണ് രമണി സ്കൂളിൽ ചേർന്നത്. ടീച്ചറെ ശല്യപ്പെടുത്തുന്നുവെന്ന പരാതിയിൽ കഴിഞ്ഞദിവസം ഗ്രാമത്തിലെ മുതിർന്നവർ മദനെ ഉപദേശിച്ചിരുന്നു. പിന്നാലെയാണ് കൊലപാതകം.

Tags