മംഗളൂരുവിൽ അഞ്ച് വയസ്സുകാരിയ്ക്ക് നേരെ പീഡനം


മംഗളൂരു: ഉഡുപ്പി നഗരത്തിലെ പി.പി.സി ഏരിയക്ക് സമീപം അഞ്ച് വയസ്സുകാരിയെ അജ്ഞാതൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. 30 വയസ്സ് തോന്നിക്കുന്ന പ്രതിയാണ് കൃത്യം നടത്തിയതെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ഉഡുപ്പി വനിത പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. സംഭവം ഗൗരവമായി കണ്ട് പ്രതിയെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ജില്ല ചുമതലയുള്ള വനിത ശിശു വികസന മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ അധികൃതർക്ക് നിർദേശം നൽകി.
പ്രതിയെ തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടി. സംശയിക്കുന്നയാളുടെ ഫോട്ടോ പ്രാദേശിക സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.