റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നും 21.442 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

drug arrest
drug arrest

തലശ്ശേരി: കുയ്യാലി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നും 21.442 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശി ഇജാസ് അഹമ്മദ് ആണ് മയക്കുമരുന്നുമായി പിടിയിലായത്. കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ​ ഷാബു.സിയും പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അനിൽകുമാർ.പി.കെ, അബ്ദുൾ നാസർ.ആർ.പി, ഷിബു.കെ.സി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ(ഗ്രേഡ്) അജിത്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ റിനീഷ് ഓർക്കാട്ടേരി, ശരത്.പി.ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഷബ്‌ന.ആർ.കെ എന്നിവരും കേസെടുത്ത സംഘത്തിലുണ്ടായിരുന്നു. 

Tags