മഞ്ചേശ്വരത്ത് എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
Nov 5, 2025, 18:56 IST
ഉപ്പള: ബൈക്കിൽ കടത്തുകയായിരുന്ന 26.81 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ.ബങ്കര, മഞ്ചേശ്വരം, നസീറിയ മൻസിലിലെ അബൂബക്ക ർ ആബിദി (25)നെയാണ് മഞ്ചേശ്വരം എസ്ഐ വൈഷ്ണ വിന്റെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ 1.45 മണിയോടെ ഹൊസങ്കടി എൻഎച്ച് ഓവർബ്രിഡ്‌ജ് റോഡിൽ വെച്ച് അറസ്റ്റു ചെയ്തത്. എസ്ഐയുടെ നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തുകയായിരുന്നു പോലീസ് സംഘം.
tRootC1469263">സംശയം തോന്നി ബൈക്ക് തടഞ്ഞു നിർത്തി ദേഹപരിശോധന നടത്തിയപ്പോഴാണ് അബൂബക്കർ ആബിദിൻ്റെ പാൻ്റ്സിന്റെ പോക്കറ്റിൽ നിന്ന് മയക്കുമരുന്നു കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായയാൾ നിരവധി കേസുകളിൽ പ്രതി യാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.
.jpg)

