കാ​റി​ൽ​നി​ന്ന് എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ സംഭവം ; ഒളിവിൽ പോയ പ്ര​തി അ​റ​സ്റ്റി​ൽ

arrest
arrest

വ​ണ്ടൂ​ർ: കാ​റി​ൽ​നി​ന്ന് എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഒളിവിൽ പോയ പ്ര​തി അ​റ​സ്റ്റി​ൽ. കാ​ളി​കാ​വ് ക​റു​ത്തേ​നി​യി​ൽ പൊ​ലീ​സി​നെ ക​ണ്ട് 25 ഗ്രാം ​എം.​ഡി.​എം.​എ കാ​റി​ൽ ഉ​പേ​ക്ഷി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെയാണ് വ​ണ്ടൂ​ർ പൊ​ലീ​സും നി​ല​മ്പൂ​ർ ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പി​ടി​കൂ​ടിയത്. കൂ​രാ​ട് തെ​ക്കും​പു​റം സ്വ​ദേ​ശി മാ​ഞ്ചേ​രി ന​ജീ​ബാണ് പിടിയിലായത്.

ക​ഴി​ഞ്ഞ മാ​സം 30നാണ് ​കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന എം.​ഡി.​എം.​എ പ്ര​തി കാ​റി​ൽ ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്നു​ണ്ട് എ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ൻ​സ്പെ​ക്ട​ർ വി. ​അ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കാ​ളി​കാ​വ് പൊ​ലീ​സും ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് പ്ര​തി​യു​ടെ കാ​റി​നെ പി​ന്തു​ട​രു​ക​യാ​യി​രു​ന്നു.

തുടർന്ന് ഇ​യാ​ൾ കാ​ർ ഉ​പേ​ക്ഷി​ച്ച് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഒ​ളി​വി​ൽ പോ​യ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം വ​ണ്ടൂ​ർ ഭാ​ഗ​ത്തേ​ക്ക് കാ​റി​ൽ വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വ​ണ്ടൂ​ർ പൊ​ലീ​സും നി​ല​മ്പൂ​ർ ഡാ​ൻ​സാ​ഫും ചേ​ർ​ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

Tags