മംഗളൂരുവിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്നതിനിടെ രണ്ട് യുവാക്കൾ അറസ്റ്റിൽ
Jan 5, 2025, 18:55 IST
മംഗളൂരു : വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന രണ്ട് യുവാക്കൾ അറസ്റ്റിൽ. മുഹമ്മദ് ആസിഫ് (34), എൻ.എ. നിയാസ് (40 ) എന്നിവരെയാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
ദൂരദർശൻ സെന്റർ ഗേറ്റിന് സമീപത്ത് നിന്നാണ് മംഗളൂരു സൗത്ത് സബ്ഡിവിഷനിലെ ലഹരിവിരുദ്ധ സംഘം യുവാക്കളെ പിടികൂടിയത്. അസി. പൊലീസ് കമ്മീഷണർ ധന്യ എൻ. നായകിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.