മലപ്പുറത്ത് ആശുപത്രിയിൽ കുട്ടിയുടെ മാല മോഷ്ടിച്ചു
police

മലപ്പുറം : കിഴക്കേത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയവരുടെ കൂടെയുണ്ടായിരുന്ന കുട്ടിയുടെ മാല മോഷ്ടിച്ചു. കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. ആശുപത്രിയില്‍ ഡോക്ടറെ കാണിക്കാന്‍ ഒ.പി ടിക്കറ്റിന് വരി നില്‍ക്കുന്നതിനിടെയാണ് മൂന്ന് വയസ്സായ കുട്ടിയുടെ മാല മോഷ്ടിച്ചത്. വീട്ടുകാര്‍ ഉടൻ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു.

അധികൃതര്‍ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് മോഷണം സ്ഥിരീകരിച്ചത്. ആശുപത്രി അധികൃതര്‍ തെളിവ് സഹിതം മലപ്പുറം പൊലീസില്‍ പരാതി നല്‍കി. രണ്ട് സ്ത്രീകളാണ് മോഷണത്തിന് പിന്നിലുള്ളത്. സംഭവത്തിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.

Share this story