മലപ്പുറത്ത് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ
Jan 26, 2025, 20:37 IST


മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്പാടന്‍ മുഹമ്മദ്, അക്കരപറമ്പില്‍ സമീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
യുവതി അയല്‍വാസിയും അകന്ന ബന്ധുവും അടക്കം എട്ടുപേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. 36 കാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. സംഭവത്തില്‍ മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.