മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 57 വര്‍ഷം കഠിന തടവ്
മഞ്ചേരി: മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത രണ്ടാനച്ഛന് 57 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ച് മഞ്ചേരി പോക്‌സോ കോടതി. തമിഴ്നാട് തിരുവാരൂര്‍ സ്വദേശിയെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചത്.
പെണ്‍കുട്ടിയെ മുമ്പ് പീഡിപ്പിച്ചതിന്റെ ശിക്ഷയില്‍ കഴിയവേ ജാമ്യത്തിലിറങ്ങി പ്രതി വീണ്ടും കുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ജോലി തേടിയെത്തിയതായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം.
നേരത്തേ 2017 മുതല്‍ 21 വരെയുള്ള കാലഘട്ടത്തില്‍ പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നു. ഈ കേസില്‍ ഇയാള്‍ 41 വര്‍ഷം കഠിന തടവ് അനുഭവിച്ച വരവേയാണ് വീണ്ടും പീഡനം നടന്നത്.
തൃശൂര്‍ മോഡല്‍ ഹോമില്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ കഴിഞ്ഞു വരുന്നതിനിടെ 2022 ഡിസംബറില്‍ പത്ത് ദിവസത്തേക്ക് കുട്ടിയെ അധികൃതരുടെ അനുമതിയോടെ അമ്മ വീട്ടിലെത്തിച്ചിരുന്നു. ഈ സമയത്ത് ജാമ്യത്തിലിറങ്ങിയ പ്രതി വീട്ടിലെത്തി കുട്ടിയെ വീണ്ടും ക്രൂര പീഡനത്തിനിരയാക്കി.