ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കിയ കുവൈത്ത് പൗരന് വധശിക്ഷ
Feb 4, 2025, 20:11 IST


കുവൈത്ത്: കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചെറിയ കഷണങ്ങളാക്കിയ കേസിൽ കുവൈത്ത് പൗരന്റെ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. നേരത്തേ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയും അപ്പീൽ കോടതിയും പ്രതിക്ക് വധശിക്ഷ വിധിച്ചിരുന്നു.
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശരീരം 20 കഷണങ്ങളാക്കി വിവിധ പ്രദേശങ്ങളിലെ മാലിന്യ ശേഖരണ പാത്രത്തിൽ തള്ളിയെന്നാണ് കുറ്റം.