കുന്നംകുളത്ത് മോഷണശ്രമത്തിനിടെ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി

kottayam-crime
kottayam-crime

കുന്നംകുളം: മോഷണശ്രമത്തിനിടെ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി. ആര്‍ത്താറ്റ് കിഴക്കുമുറിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. നാടന്‍ചേരി വീട്ടില്‍ സിന്ധു (50)താണ് കൊല്ലപ്പെട്ടത്. പ്രതിയെ ഉടൻതന്നെ നാട്ടുകാര്‍ പിടികൂടിയിരുന്നു. മുതുവറ സ്വദേശി കണ്ണനാണ് പിടിയിലായത്.

ഭര്‍ത്താവ് മണികണ്ഠനും സിന്ധുവുമാണ് വീട്ടിലുണ്ടായിരുന്നത്. ധാന്യങ്ങള്‍ പൊടിക്കുന്ന സ്ഥാപനവും വീടിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. ജോലി കഴിഞ്ഞ് മണികണ്ഠന്‍ വീട്ടില്‍ നിന്ന് പുറത്ത് പോയ സമയത്താണ് ആക്രമണം നടന്നത്.

മണികണ്ഠന്‍ തിരിച്ചെത്തിയപ്പോള്‍ സിന്ധുവിനെ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിലാണ് കണ്ടത്. കഴുത്തിന് മാരകമായ രീതിയില്‍ വെട്ടേറ്റിരുന്നു. കുന്നംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.സിന്ധുവിന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ പ്രതിയില്‍ നിന്ന് കണ്ടെത്തി.

Tags