വസ്തുതർക്കം : അയൽവാസിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടർ അറസ്റ്റിൽ
arrest

കാട്ടാക്കട: വസ്തുതർക്കത്തിനിടെ അയൽവാസിയെ ഇരുമ്പ് പൈപ്പ് കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ കെ.എസ്.ആര്‍.ടി.സി കണ്ടക്ടറെ നെയ്യാര്‍ഡാം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റിച്ചൽ കുന്നിൻപുറം തകടിയിൽ പുത്തൻവീട്ടിൽ എ. നുജൂബിനെയാണ് (44) നെയ്യാർഡാം പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അയൽവാസിയായ സാഹിർ ഉബൈദിനാണ് തലക്ക് പരിക്കേറ്റത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായും പൊലീസ് അറിയിച്ചു.

Share this story