കോഴിക്കോട് യുവാവിനെ കുത്തിപ്പരിക്കേൽപിച്ച രണ്ടുപേർ അറസ്റ്റിൽ
Oct 23, 2024, 20:00 IST
കോഴിക്കോട്: യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കോയ റോഡ് സ്വദേശികളായ അബ്ദുൽ ഷാമിൽ (26), സലാവുദ്ദീൻ (22) എന്നിവരെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ലഹരിവസ്തുക്കൾ വിദ്യാർഥികൾക്ക് വിൽപന നടത്തുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധംവെച്ച് യാസീനെയാണ് (22) ഇവർ കുത്തിപ്പരിക്കേൽപിച്ചത്.
പരിക്കേറ്റ യാസീൻ ചികിത്സയിലാണ്. പ്രതികൾക്കെതിരെ നടക്കാവ്, എലത്തൂർ സ്റ്റേഷനുകളിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും വിതരണം ചെയ്തതിനും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.