കോഴിക്കോട് വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ
Feb 1, 2025, 19:13 IST


കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ സുനാമി കോളനി സ്വദേശി പിന്നാനത്ത് വീട്ടിൽ നിഖിൽ (അച്ചു -28)നെയാണ് മാറാട് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ലൈംഗിക അതിക്രമത്തിനിരയാക്കി വിവരം ആരോടും പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. ഗോതീശ്വരം ബീച്ചിൽ നിന്നും എസ്.ഐമാരായ ഷാജി, രമേശൻ, സി.പി.ഒമാരായ രാഗേഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.