കോഴിക്കോട് 300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

arrest1
arrest1

കോഴിക്കോട്:  300 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുതിയ സ്റ്റാൻഡ് പരിസരത്തെ ഹോട്ടലിൽ നടത്തിയ പരിശോധനയിലായിരുന്നു എംഡിഎംഎ വേട്ട.ഫറൂഖ് ചെറുവണ്ണൂർ സ്വദേശി കളത്തിൽപറമ്പിൽ സേവ്യറിൻ്റെ മകനായ ഷാരോണിനെ (33) യാണ് പൊലീസ് പിടിയിലായത്. വിപണിയിൽ ഏതാണ്ട് 15 ലക്ഷം രൂപയ്ക്ക് മുകളിലാണ് പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ മൂല്യം. 

 സിറ്റി നാർകോടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സംഘവും നടക്കാവ് പൊലീസും ചേർന്നാണ് യുവാവിനെ പിടികൂടിയത്. നേരത്തെയും എംഡിഎംഎ കേസിൽ പ്രതിയാണ് ഇയാള്‍.ആറുമാസം മുമ്പ് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 35 ഗ്രാം എംഡിഎംഎയുടെ കേസിലും ഇയാളെ പ്രതി ചേർത്തിട്ടുള്ളതാണ്. കോഴിക്കോട് മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് ശൃംഖലയിലെ വൻ കണ്ണികളാണ് ഇയാളെപ്പോലെയുള്ള യുവാക്കളെ ഉപയോഗപ്പെടുത്തി മാരക രാസ ലഹരികൾ നാട്ടിലേക്ക് എത്തിക്കുന്നത്. ഇന്ന് രാവിലെ ബംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന ലഹരിയാണ് കോഴിക്കോട് അരയിടത്ത് പാലത്തിന് സമീപമുള്ള ഹോട്ടലിൽ നിന്നും പൊലീസ് പിടിച്ചത്.

Tags