കോട്ടയത്ത് വയോധികയുടെ മാല കവർന്ന പ്രതി അറസ്റ്റിൽ
Oct 25, 2024, 20:02 IST
കുറവിലങ്ങാട്: വഴിയിലൂടെ നടന്നുപോയ വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ ഇലക്കാട് പുതുശ്ശേരി കുഴിയിൽ വീട്ടിൽ ദീപക് റെജി (28) അറസ്റ്റിൽ.
ആഗസ്റ്റ് 26ന് പുലർച്ചെ പള്ളിയിലേക്ക് പോവുന്ന വയോധികയെ സ്കൂട്ടറിൽ പിന്തുടർന്നശേഷം പിന്നിലൂടെ ചെന്ന് മുഖവും വായും പൊത്തിപ്പിടിച്ച് മാല വലിച്ചു പൊട്ടിച്ച് സ്കൂട്ടറിൽ കയറി കടന്നുകളയുകയായിരുന്നു. എസ്.എച്ച്.ഒ ഇ. അജീബിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി.