കോട്ടയത്ത് യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ
police jeep
കാ​ഞ്ഞി​ര​പ്പ​ള്ളി: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ സ​ഹോ​ദ​ര​ൻ അ​റ​സ്റ്റി​ൽ. ആ​ന​ക്ക​ല്ല് ഉ​ടു​മ്പ​നാം​കു​ഴി കു​ന്നേ​ൽ​വീ​ട്ടി​ൽ സ​ന​ലി​നെ​യാ​ണ്​ (34) കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി സ​ഹോ​ദ​ര​ൻ സു​നി​ലു​മാ​യി വീ​ട്ടി​ൽ വ​ഴ​ക്കു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് റ​ബ​ർ വെ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ക​ത്തി​യെ​ടു​ത്ത് ഇ​യാ​ൾ കു​ത്തു​ക​യു​മാ​യി​രു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ ഷി​ന്‍റോ പി. ​കു​ര്യ​ൻ, എ​സ്.​ഐ​മാ​രാ​യ അ​രു​ൺ തോ​മ​സ്, പ്ര​ദീ​പ്, എ.​എ​സ്.​ഐ ഹാ​രി​സ്, സി.​പി.​ഒ സ​മീ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Share this story