കോട്ടയത്ത് യുവതിയോട് അപമര്യാദയായി പെരുമാറിയ ആൾ പിടിയിൽ
arrest

ഏറ്റുമാനൂർ: യുവതിയോട് അപമര്യാദയായി പെരുമാറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് കൊണ്ടട്ടമാലിയിൽ കെ.ജെ. സാബു(56) വിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം രാത്രി തെള്ളകം ഭാഗത്തുവെച്ച് വാഹനങ്ങൾ തമ്മിൽ തട്ടിയത് സംബന്ധമായ തർക്കത്തിനൊടുവിലാണ് എതിർ വാഹനത്തിൽ ഉണ്ടായിരുന്ന യുവതിയോട് സാബു അപമര്യാദയായി പെരുമാറിയത്. തുടർന്ന് യുവതി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Share this story