കൊല്ലത്ത് കഞ്ചാവുമായി റെയില്‍വേ പാന്‍ട്രികാര്‍ ജീവനക്കാരന് പിടിയിൽ
Dec 31, 2024, 20:14 IST
പത്തനാപുരം: കഞ്ചാവുമായി റെയില്‍വേ പാന്‍ട്രികാര്‍ ജീവനക്കാരന് പിടിയിൽ. മധ്യപ്രദേശ് സ്വദേശി വിജയ് കരൺ സിംഗാണ് പിടിയിലായത്. ക്രിസ്മസ്-പുതുവത്സരവേളകള്ക്കായി ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപന നടത്താനായി കൊണ്ടുവന്ന 1.5 കിലോ കഞ്ചാവാണ് പിടിക്കൂടിയത്.
പത്തനാപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പത്തനാപുരത്ത് നിന്ന് പ്രതിയെ പിടികൂടിയത്. തുടർ അന്വേഷങ്ങൾക്കായി പ്രതിയെ പത്തനാപുരം എക്സൈസ് റേഞ്ചിന് കൈമാറിയിട്ടുണ്ട്.