കടയ്ക്കലിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ
Oct 22, 2024, 22:52 IST
കടയ്ക്കൽ: നിലമേലിൽനിന്ന് കഞ്ചാവും എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. വർക്കല സ്വദേശി മാങ്കുഴികുന്നിൽ വീട്ടിൽ ഷമീറാണ് (35) അറസ്റ്റിലായത്.
കഴിഞ്ഞദിവസം രാത്രിയിൽ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നിലമേൽ പള്ളിക്കൽ റോഡിൽവെച്ച് 20 ഗ്രാം കഞ്ചാവും 2.4 ഗ്രാം എം.ഡി.എം.എയുമായി പ്രതി പിടിയിലായത്. എ.ഇ.ഐ ജി. ഉണ്ണികൃഷ്ണൻ, വിവോ ബിനേഷ്, സനിൽകുമാർ, സി.ഇ.ഒമാരായ സബീർ, മാസ്റ്റർ ചന്തു, നന്ദു എസ്. സജീവൻ, ലിജി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.