പുണെയിൽ ഐ.ടി ജീവനക്കാരിയെ ബലാത്സംഗംചെയ്ത് അജ്ഞാതൻ


മുംബൈ: പുണെയിലെ കോൻധ്വയിൽ കൊറിയർ ജീവനക്കാരനെന്ന വ്യാജേന ഫ്ലാറ്റിൽ എത്തിയ അജ്ഞാതൻ 22കാരിയായ ഐ.ടി ജീവനക്കാരിയെ ബലാത്സംഗംചെയ്തു. ബുധനാഴ്ച വൈകീട്ട് ഏഴരക്കാണ് സംഭവം. കൂടെ താമസിക്കുന്ന സഹോദരൻ പുറത്തുപോയ നേരത്താണ് ആക്രമണം.
ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയുടെ അടുത്തുനിന്ന് ഭാഗികമായ മുഖവുമായി അവളുടെ മൊബൈലിൽ പ്രതി സെൽഫിയെടുത്തു. കൂടുതൽ ഫോട്ടോകൾ തന്റെ കൈയിലുണ്ടെന്നും പരാതിപ്പെട്ടാൽ അവ പുറത്തുവിടുമെന്നും താൻ വീണ്ടും വരുമെന്നും ഫോണിൽ ഭീഷണിയും എഴുതിവെച്ചിരുന്നു. ഒരു മണിക്കൂറിനു ശേഷം ബോധം തെളിഞ്ഞപ്പോഴാണ് ബലാത്സംഗത്തിന് ഇരയായതായി പെൺകുട്ടി തിരിച്ചറിഞ്ഞത്. പ്രതി സ്പ്രേ ഉപയോഗിച്ച് പെൺകുട്ടിയെ ബോധംകെടുത്തിയതാകാമെന്ന് പൊലീസ് പറഞ്ഞു.
tRootC1469263">