ഇരവിപുരത്ത് കാണിക്കവഞ്ചിയിൽനിന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍
ഇരവിപുരം: കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ച്ച നടത്തിയ പ്രതികള്‍ പൊലീസ് പിടിയിലായി. ഇരവിപുരം കാക്കത്തോപ്പില്‍ സില്‍വി നിവാസില്‍ റിച്ചിന് (23), കുരീപ്പുഴ അശ്വതി ഭവനില്‍ രാഹുല്‍ (22), തിരുമുല്ലവാരം അനസ് വില്ലയില്‍ സെയ്ദാലി(20) എന്നിവരാണ് ഇരവിപുരം പൊലീസിന്റെ പിടിയിലായത്.
കാരിക്കുഴി മാടന് നടരാജമൂര്‍ത്തി ക്ഷേത്രത്തിലെ മൂന്ന് വഞ്ചികളാണ് ഞായറാഴ്ച രാത്രിയില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത്. ക്ഷേത്രചുമതലക്കാര്‍ ഇരവിപുരം സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും നിരവധി സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കണ്ടെത്തുകയുമായിരുന്നു. പിടിയിലായ റിച്ചിനെതിരെ നിരവധി മോഷണകേസുകള്‍ നിലവിലുണ്ട്.