ഇൻഷുറൻസ് തുകക്ക് വേണ്ടി മകനെ കൊലപ്പെടുത്തിയ അമ്മയടക്കം 3 പേർ അറസ്റ്റിൽ

arrest
arrest

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ കൊലപ്പെടുത്തി. കാൺപൂരിലെ അംഗദ്‌പൂരിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രദീപ് സിങ് (25) എന്ന യുവാവിൻ്റെ അമ്മ മംമ്‌ത സിങ്, മംമ്തയുടെ കാമുകൻ മായങ്ക് കത്യാർ, ഇയാളുടെ സഹോദരൻ ഋഷി എന്നിവരാണ് അറസ്റ്റിലായത്. സംഭവം പുറത്തുവന്നതോടെ ഒളിവിൽ പോയ മൂന്നുപേരെയും പോലീസ് പിന്നീട് പിടികൂടി.

tRootC1469263">

ഭർത്താവ് മരണപ്പെട്ട ശേഷം മംമ്ത മായങ്ക് കത്യാറുമായി അടുപ്പത്തിലായിരുന്നു. അമ്മയുടെ ഈ ബന്ധത്തോട് മകനായ പ്രദീപ് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചു. ഇതോടെ മകനെ ഒഴിവാക്കാൻ മംമ്ത പദ്ധതിയിടുകയായിരുന്നു. പ്രദീപിൻ്റെ പേരിൽ നാല് ലൈഫ് ഇൻഷുറൻസ് പദ്ധതികളിലായി ആകെ ഒരു കോടി രൂപയുടെ പരിരക്ഷ മംമ്ത എടുത്തിരുന്നു.

Tags