ലൈംഗിക പീഡന ശ്രമത്തിനിടെ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസ് : 2 പ്രതികൾക്കും ജീവപര്യന്തം

court
court

തിരുവനന്തപുരം : ലൈംഗിക പീഡന ശ്രമത്തിനിടെ മധ്യവയസ്കയെ കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികൾക്കും ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. 

നെടുമങ്ങാട് സ്വദേശികളായ രാജേഷ്, അനിൽ കുമാർ എന്നിവരെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2011 സെപ്റ്റംബർ 14 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. നെടുമങ്ങാട് ജംങ്ഷനിലും പരിസര പ്രദേശത്തും അലഞ്ഞു നടന്ന  മധ്യവയസ്കയെ പ്രതികൾ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയായിരുന്നു. വഴങ്ങാതെ വന്നതോടെ പ്രതികൾ മോളിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

Tags