ഇടുക്കിയിൽ രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

arrest
arrest

ഇടുക്കി: ചില്ലറ വിൽപ്പനയ്ക്കായി വീട്ടിൽ  സൂക്ഷിച്ച രണ്ട് കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മേലെചിന്നാർ സ്വദേശി പാറയിൽ വീട്ടിൽ ജോച്ചൻ(48) ആണ് പിടിയിലായത്. നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ വിപി മനൂപ് സംഘവും ചേർന്ന് വാത്തിക്കുടി മേലെ ചിന്നാർ ഭാഗത്ത് നടത്തിയ പരിശോധയിലാണ് സംഭവം.

2.040 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. മുൻപും കഞ്ചാവ് കേസിൽ പ്രതിയായിട്ടുള്ള ജോച്ചനെ ദിവസങ്ങളായി എക്സൈസ് നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വീടിനുള്ളിൽ ഒളിപ്പിച്ച് വെച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് വാങ്ങി മേലെചിന്നാർ, വാത്തിക്കുടി ഭാഗങ്ങളിൽ ചില്ലറ വിൽപ്പനയ്ക്കായി എത്തിക്കുന്നതായിരുന്നു പതിവ്. 

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് അഷ്‌റഫ് കെ.എം, ദിലീപ് എൻ കെ, പ്രിവന്റീവ് ഓഫിസർ  ബിജു മാത്യു, സിവിൽ എക്സൈസ് ഓഫീസർമാരായ സുരേഷ് കെ എം, അബ്ദുൾ ലത്തീഫ്, ധനിഷ് പുഷ്പചന്ദ്രൻ, യധുവംശരാജ്, സുബിൻ വർഗീസ്, ബിബിൻ ജെയിംസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ സിമി ഗോപി, ഡ്രൈവർ നിതിൻ ജോണി എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Tags