ഇടുക്കിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; സഹോദരൻ അറസ്റ്റിൽ

arrest
arrest

ഇടുക്കി: ഇടുക്കി മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ന്യൂനഗർ സ്വദേശി ഉദയസൂര്യനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ സഹോദരൻ വിഘ്നേശ്വർ ഉദയസൂര്യനെ കൊലപ്പെടുത്തുകയായിരുന്നു

കരാർ നിർമ്മാണ തൊഴിലാളിയായ ഉദയസൂര്യനെ കഴിഞ്ഞദിവസമാണ്‌ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനു മുറിവേറ്റ് തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജോലിക്ക് വരാഞ്ഞതിനെ  തുടർന്ന് ഉദയസൂര്യനെ അന്വേഷിച്ചെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

Tags